തിരഞ്ഞെടുപ്പു കാലം...ഏതൊരു നാട്ടിലെയും പോലെ ഞങ്ങളുടെ കുണ്ടംകുഴിയിലും അതൊരു ഉത്സവം തന്നെയാണ്.പന്‍ചായത്ത് തിരഞ്ഞെടുപ്പാണെങ്കില്‍ എല്ലാ വാര്‍ഡിലും ഇടതു കക്ഷികള്‍ക്കു തന്നെയായിരിക്കും ജയം... എന്നാല്‍ പോലും ബാക്കി പാര്‍ട്ടിക്കാരും ഒരു സ്പോര്‍ട് സ്മാന്‍ സ്പിരിറ്റില്‍ തന്നെ ഈ ആഘോഷത്തില്‍ പങ്കെടുക്കും...പിന്നെ അല്ലറ ചില്ലറ കള്ളവോട്ടും തരികിടകളും ഒക്കെയായി ആ ദിവസം...
അങ്ങനെയുള്ള ഒരു ഇലക്ഷന്‍ ദിവസം ഉച്ച കഴിഞ്ഞ നേരം...മുരളിയേട്ടന്‍(ആളു നാട്ടിലെ ഒരു പ്രമാണിയും പൊതുകാര്യപ്രസക്തനുമൊക്കെയാണ്) വോട്ട് ചെയ്ത് കഴിഞ്ഞു വീട്ടില്‍ പോവാതെ തന്റെ ജീപ്പില്‍ തന്നെയിരിക്കുകയാണ്..എന്തു പറ്റി എന്നു ചൊദിച്ചപ്പോള്‍ അദ്ദേഹം കാര്യം പറഞ്ഞു.."അച്ചന്‍ വോട്ട് ചെയ്യാന്‍ വന്നിരുന്നുവത്രെ.. വീട്ടിലേക്കു വരുന്നുണ്ടെങ്കില്‍ ഒന്നിച്ച് പോവാമായിരുന്നു എന്നു കരുതി കാത്തിരിക്കുകയാണ്.."... മുരളിയേട്ടന്റെ അച്ചന്‍ മരിച്ചിട്ട് അപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു എന്നതു ഇതിന്റെ കൂടെ കൂട്ടി വായിക്കുക...
Friday, 22 February 2008
Monday, 22 October 2007
വാക്വം ക്ലീനര്‍
ഞാന്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ കാസര്‍ ഗോട്ടെ വെറുമൊരു നാട്ടിന്‍പുറത്താണ്..ഞാന്‍ മൂന്നിലോ നാലിലോ മറ്റോ പഠിക്കുന്ന സമയം..ടെലിവിഷനും ഫോണുമൊക്കെ ഞങ്ങളുടെ നാട്ടിലേക്ക് വളരെ പതുക്കെ നടന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.
ആ സമയത്ത് പുറം ലോകത്തെ പറ്റിയുള്ള വല്യ വല്യ വിശേഷങ്ങള്‍ എനിക്കു കിട്ടുന്നതു മൂത്തമ്മയുടെയും മുത്തപ്പന്റെയുമൊക്കെ മക്കള്‍ വീട്ടിലേക്കു വരുമ്പോഴാണ്..അങ്ങനെ ഒരു പ്രാവശ്യം എന്റെ മൂത്തമ്മയുടെ മകള്‍ സീമേച്ചിയാണ് അവള്‍ കണ്ട ഒരു പുതിയ ഉപകരണത്തെക്കുറിച്ച് എന്നോട് പറഞ്ഞത്..അതിന്റെ പേര് അവള്‍ക്കും കൃത്യമായി അറിയില്ലായിരുന്നു..പക്ഷേ,അപ്പുറത്തെ വീട്ടിലെ ടീച്ചര്‍ ആ സാധനം ഉപയോഗിച്ച് വീട്ടിലെ പൊടിയും പാറ്റയും പല്ലിയും തുടങ്ങി എല്ലാ വസ്തുവകകളും ഒറ്റയടിക്ക് വലിച്ചെടുക്കുന്ന കഥ അവള്‍ വിവരിച്ചു തന്നു...
പിറ്റേ ദിവസം സ്കൂളില്‍ പോയപ്പൊള്‍ ഈ സംഭവങ്ങളെല്ലാം നേരിട്ട് കണ്ടതു പോലെ പൊടിപ്പും തൊങ്ങലും വച്ച് ഞാനുമങ്ങ് വിശദീകരിച്ചു.കൂട്ടത്തില്‍ എന്റെ വക പുതിയൊരു കണ്ടുപിടിത്തവും.."നമ്മളെ പൊന്നിന്റെ മോതിരോ മറ്റോ നിലത്ത് വീണ് പോയ്റ്റ് ണ്ടെങ്കില് ഈ സാധനം വച്ച് വലിച്ചെട്ക്കാം..!"അങ്ങനെ ആ യന്ത്രം എന്റെ കൂട്ടുകാരുടെയടുത്തും famous ആയി.
കുറേ നാളുകള്‍ കഴിഞ്ഞ് എന്റെ കൂട്ടുകാരി വീണയുടെ അച്ഛന്‍ എന്റെ അച്ഛനെ വഴിയില്‍ വച്ചു കണ്ടു..അദ്ദേഹം അച്ഛനോടു പറഞ്ഞു.."കുഞ്ഞ്യോളെ അമ്മേരെ ഒന്നര പവന്റെ ഒരു മാല തെങ്ങിന്റെ കുണ്ടിലോ മറ്റോ വീണിറ്റ് കാണാണ്ടായി..മോള് പറഞ്ഞു,നിങ്ങളെ വീട്ടില് പൊന്നിനെ പിടിക്ക്ന്ന കാന്തം പോലത്തെ ഒരു സാധനം ഉണ്ട്ന്ന്..ഒന്നതു തര്‌വോ ബാലേട്ടാ?"തന്റെ വീട്ടില്‍ താനറിയാതെ വന്നു പെട്ടിട്ടുള്ള അദ്ഭുതസാധനത്തെ പറ്റിയോര്‍ത്ത് അച്ഛനൊന്നു ഞെട്ടി..വീട്ടില്‍ വന്നു എന്റെയടുത്ത് കാര്യം അന്വേഷിച്ചപ്പോഴാണ് ഒടുവില്‍ "സംഗതി" പിടി കിട്ടിയത്...

Subscribe to:
Posts (Atom)