Friday, 22 February 2008

ഒരു തിരഞ്ഞെടുപ്പിന്റെ കഥ

തിരഞ്ഞെടുപ്പു കാലം...ഏതൊരു നാട്ടിലെയും പോലെ ഞങ്ങളുടെ കുണ്ടംകുഴിയിലും അതൊരു ഉത്സവം തന്നെയാണ്‌.പന്‍ചായത്ത്‌ തിരഞ്ഞെടുപ്പാണെങ്കില്‍ എല്ലാ വാര്‍ഡിലും ഇടതു കക്ഷികള്‍ക്കു തന്നെയായിരിക്കും ജയം... എന്നാല്‍ പോലും ബാക്കി പാര്‍ട്ടിക്കാരും ഒരു സ്പോര്‍ട്‌ സ്മാന്‍ സ്പിരിറ്റില്‍ തന്നെ ഈ ആഘോഷത്തില്‍ പങ്കെടുക്കും...പിന്നെ അല്ലറ ചില്ലറ കള്ളവോട്ടും തരികിടകളും ഒക്കെയായി ആ ദിവസം...

അങ്ങനെയുള്ള ഒരു ഇലക്ഷന്‍ ദിവസം ഉച്ച കഴിഞ്ഞ നേരം...മുരളിയേട്ടന്‍(ആളു നാട്ടിലെ ഒരു പ്രമാണിയും പൊതുകാര്യപ്രസക്തനുമൊക്കെയാണ്‌) വോട്ട്‌ ചെയ്ത്‌ കഴിഞ്ഞു വീട്ടില്‍ പോവാതെ തന്റെ ജീപ്പില്‍ തന്നെയിരിക്കുകയാണ്‌..എന്തു പറ്റി എന്നു ചൊദിച്ചപ്പോള്‍ അദ്ദേഹം കാര്യം പറഞ്ഞു.."അച്ചന്‍ വോട്ട്‌ ചെയ്യാന്‍ വന്നിരുന്നുവത്രെ.. വീട്ടിലേക്കു വരുന്നുണ്ടെങ്കില്‍ ഒന്നിച്ച്‌ പോവാമായിരുന്നു എന്നു കരുതി കാത്തിരിക്കുകയാണ്‌.."... മുരളിയേട്ടന്റെ അച്ചന്‍ മരിച്ചിട്ട്‌ അപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു എന്നതു ഇതിന്റെ കൂടെ കൂട്ടി വായിക്കുക...