Friday, 22 February 2008

ഒരു തിരഞ്ഞെടുപ്പിന്റെ കഥ

തിരഞ്ഞെടുപ്പു കാലം...ഏതൊരു നാട്ടിലെയും പോലെ ഞങ്ങളുടെ കുണ്ടംകുഴിയിലും അതൊരു ഉത്സവം തന്നെയാണ്‌.പന്‍ചായത്ത്‌ തിരഞ്ഞെടുപ്പാണെങ്കില്‍ എല്ലാ വാര്‍ഡിലും ഇടതു കക്ഷികള്‍ക്കു തന്നെയായിരിക്കും ജയം... എന്നാല്‍ പോലും ബാക്കി പാര്‍ട്ടിക്കാരും ഒരു സ്പോര്‍ട്‌ സ്മാന്‍ സ്പിരിറ്റില്‍ തന്നെ ഈ ആഘോഷത്തില്‍ പങ്കെടുക്കും...പിന്നെ അല്ലറ ചില്ലറ കള്ളവോട്ടും തരികിടകളും ഒക്കെയായി ആ ദിവസം...

അങ്ങനെയുള്ള ഒരു ഇലക്ഷന്‍ ദിവസം ഉച്ച കഴിഞ്ഞ നേരം...മുരളിയേട്ടന്‍(ആളു നാട്ടിലെ ഒരു പ്രമാണിയും പൊതുകാര്യപ്രസക്തനുമൊക്കെയാണ്‌) വോട്ട്‌ ചെയ്ത്‌ കഴിഞ്ഞു വീട്ടില്‍ പോവാതെ തന്റെ ജീപ്പില്‍ തന്നെയിരിക്കുകയാണ്‌..എന്തു പറ്റി എന്നു ചൊദിച്ചപ്പോള്‍ അദ്ദേഹം കാര്യം പറഞ്ഞു.."അച്ചന്‍ വോട്ട്‌ ചെയ്യാന്‍ വന്നിരുന്നുവത്രെ.. വീട്ടിലേക്കു വരുന്നുണ്ടെങ്കില്‍ ഒന്നിച്ച്‌ പോവാമായിരുന്നു എന്നു കരുതി കാത്തിരിക്കുകയാണ്‌.."... മുരളിയേട്ടന്റെ അച്ചന്‍ മരിച്ചിട്ട്‌ അപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു എന്നതു ഇതിന്റെ കൂടെ കൂട്ടി വായിക്കുക...

8 comments:

ജഹനാര said...

എനിക്ക്‌ അങ്ങനെ എഴുത്തൊന്നും വല്യ പിടിയില്ല...അതു കൊണ്ടു തന്നെ ഇതത്ര നിലവാരമുണ്ടോ എന്നൊരു സംശയവുമുണ്ട്‌... ഏതായാലും വായിക്കുന്നവര്‍ അഭിപ്രായം(വിമര്‍ശനമാണേലും) അറിയിക്കുക..

ചിതല്‍ said...

വാക്വം ക്ളീനര്‍...അടിപൊളി. നല്ലത്‌.. അടുത്തതിന്ന് ഒരു പാട്‌ സമയം എടുത്തല്ലോ... ഇവിടെ സ്വന്തം ഇടമായി കണ്ട്‌ അങ്ങട്ട്‌ പോന്നോട്ടേ... ഞാന്‍ ഇന്നലെ തുടങ്ങിയ ആളാണ്‌.(only write read കൊറേ കാലമായി) എന്നാലും പറയട്ടെ.. ഇനിയും പോരട്ടെ... ഒരു പാട്‌

ജഹനാര said...

നന്ദി...
;)

NITHYAN said...

കൊള്ളാം. ജനാധിപത്യത്തില്‍ പരേതന്‌ വോട്ടവകാശം നിഷേധിച്ചിട്ടില്ലല്ലോ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതിപ്പോ നമ്മടെ നാട്ടിലു ഒരു സംഭവാണോ?

ഓടോ: കാസര്‍ഗോഡ് എല്‍ബി‌എസിലാണോ പഠിച്ചത് ? പഠിക്കുന്നത്? ഷാജീമോഹന്‍ എന്ന പേര് കമന്റില്‍ കണ്ടു

Jayarajan said...

ഞാനും അതേ ചോദ്യം ചോദിക്കാന്‍ വരുകയായിരുന്നു ചാത്താ... ഇനിയിപ്പോ രണ്ട്‌ പേരോടുമായി ചോദിക്കാം: എല്‍. ബി. എസ്‌ - ല്‍ ആണോ പഠിച്ചത്‌?
പോസ്റ്റ്‌ കൊള്ളാം, ജഹനാര!

ജഹനാര said...

നിത്യന്‍: :)
ചാത്തന്‍,ജയരാജന്‍: ഏല്ലാവരും LBS Products ആണോ?ഞാനും അതേട്ടോ...

ഉഗാണ്ട രണ്ടാമന്‍ said...

ഇപ്പോഴാ കണ്ട്തു...ഇനിയും വരാം...